കരിങ്കുന്നം: ഒറ്റല്ലൂർ മേഖലയിൽ സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
അഴികണ്ണിക്കൽ സിറിയക് ജോസഫിന്റെ കൃഷിയിടത്തിലെ ഇരുപതിലധികം ഏത്തവാഴകളും, മൂപ്പെത്താറായ കപ്പച്ചെടികളും ശനിയാഴ്ച രാത്രിയിൽ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായാണ് പരാതി.
വിളവെടുപ്പിന് പാകമായ ഏത്തവാഴകൾ വെട്ടിനശിപ്പിച്ച നിലയിലും കപ്പച്ചെടികൾ പിഴുതുമാറ്റിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കരിങ്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.