കരിങ്കുന്നം : കരിങ്കുന്നം പഞ്ചായത്തിൽ നടത്തുന്ന കരിദിനാചരണം സമ്പൂർണ്ണ വിജയം. വ്യാപാരികൾ കടകൾ അടച്ചും, ഓട്ടോ റിക്ഷാ തൊഴിലാളികൾ ഓട്ടോ നിറത്തിൽ ഇറക്കാതെയും ഈ ജനകീയ പ്രതിഷേധത്തോട് സഹകരിച്ചു. രാഷ്ട്രീയ, മത, സാംസ്കാരിക ഭേദമില്ലാതെ കരിംകുന്നം, നെടിയകാട്. പൊന്നംതാനം. പഴയ മറ്റം , വടക്കുംമുറി എന്നിവടങ്ങളിലെ ജനങ്ങളുടെ പൂർണ്ണ സഹകരണവും ഈ സമരത്തിന് ലഭിച്ചു.
അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ പോലീസ് നിതാന്ത ജാഗ്രത പാലിച്ചു. എല്ലാ ജംഗ്ഷനുകളിലും പോലീസിന്റെ സാന്നിധ്യം ഉണ്ട്. പക്ഷേ ജനങ്ങൾ ഒത്തൊരുമിച്ചുള്ള പ്രതിഷേധ സമരമായതിനാൽ ഒരു അക്രമ സംഭവവും ഉണ്ടായില്ല.
ഈ കരിദിന പ്രതിഷേധത്തോട് സഹകരിച്ച് എല്ലാ ആളുകളോടും സമര സമിതി ഭാരവാഹികൾ നന്ദി അറിയിച്ചു.