തൊഴുവഴ. പൊന്നന്നാനം ഗ്രാമീണ വായനശാലയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നവംബർ ഒന്നിന് വൈകിട്ട് നാലു മണിക്ക് സ്ഥാപിക്കും എന്ന് വായനശാല പ്രസിഡന്റ് മത്തച്ചൻപ്പരിക്കൽ അറിയിച്ചു.
“എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന ഗാന്ധിജിയുടെ വാക്കുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലഹരിക്കും സാമൂഹിക വിപത്തുകൾക്കുമെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പ്രതിമ സ്ഥാപിക്കുന്നത്.
മുൻമന്ത്രി പി. ജെ. ജോസഫ് പ്രതിമ അനാച്ഛാദനം ചെയ്യും. വായനശാല പ്രസിഡന്റ് മത്തച്ചൻ പരിക്കൽ അധ്യക്ഷത വഹിക്കും. ശിൽപി കെ. എസ്. അരുണിനെ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തും. മ്രാല പള്ളി വികാരി ഫാ. ഷാജി പൂത്തറ, പൊന്നന്നാനം പള്ളി വികാരി ഫാ. ജെയിംസ് പനച്ചിക്കൽ എന്നിവർ പ്രസംഗിക്കും.