കരിങ്കുന്നത്ത് ഇന്ന് രാവിലെ അടുത്തടുത്ത് 2 വാഹനാപകടങ്ങൾ നടന്നു.
പാലാ ഭാഗത്ത് നിന്നും വന്ന കാർ കരിങ്കുന്നം LP സ്കൂളിന് സമീപത്തുള്ള 2 വീലർ വർക്ക്ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർക്ക് ബ്ലഡ് ഷുഗർ കുറഞ്ഞുപോയതാണ് അപകട കാരണം എന്നറിയുന്നു. വാഹനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല.
രണ്ടാമത്തെ അപകടം കരിങ്കുന്നം പോലീസ് സ്റ്റേഷനു മുൻപിലാണ്. തൊടുപുഴ ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ റോങ് സൈഡിൽ കയറി വന്ന ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. ജീപ്പിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കരിങ്കുന്നം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.