നെല്ലാപ്പാറ "S" വളവിൽ ഇന്നലെ വീണ്ടും അപകടം ഉണ്ടായി . പാലായിൽ നിന്നും വന്ന എസ് യു വി വാഹനം വളവു തിരിയാതെ നേരെ പോയി സമീപത്തെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡില്‍ ഇടിച്ചു നിന്ന്. തൊട്ടു സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ പിടിച്ചിരുന്നു എങ്കിൽ വൻ അപകടം ഉണ്ടായേനെ. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.
റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത് കൊണ്ട് മാത്രം അപകടങ്ങൾ കുറക്കാൻ സാധിക്കില്ല. കുറിഞ്ഞി മുതൽ കരിങ്കുന്നം വരെയുള്ള വളവുകൾക്കു മുൻപായി മെറ്റൽ സ്പീഡ് ബംപ്സ് സ്ഥാപിക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യം. അതോടൊപ്പം തന്നെ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യണം. അധികൃതർ അവരുടെ സ്വതവേയുള്ള മെല്ലെപ്പോക്ക് നയം മാറ്റി, അപകടം കുറക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.