തൊടുപുഴ ∙ ഇടുക്കി ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾക്ക് പൈനാവിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റൽ അനുവദിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവായി. വിദ്യാർഥികൾക്ക് അടിയന്തരമായി താമസ സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ 11ന് കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉത്തരവായത്. ഇതോടെ ഏറെ കാലത്തെ വിദ്യാർഥികളുടെ ദുരിതത്തിലാണ് പരിഹാരമായത്. അടിസ്ഥാന സൗകര്യം തീരെ ഇല്ലാത്ത ഗവ. മെഡിക്കൽ കോളജിനു സമീപമുള്ള ഹോസ്റ്റലിലാണ് നിലവിൽ 94 വിദ്യാർഥികൾ താമസിച്ചു വരുന്നത്. വിദ്യാർഥികളുടെ ഹോസ്റ്റൽ ദുരിതം സംബന്ധിച്ച് വാർത്ത വന്നതിനെ തുടർന്നാണ് നടപടി. പൈനാവിലെ ഹോസ്റ്റലിലുള്ള 32 മുറികളും വിദ്യാർഥികൾക്ക് ലഭിക്കും. നിലവിൽ ഹോസ്റ്റലിൽ താമസിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ പൈനാവിലുള്ള പിഡബ്ല്യുഡി ക്വാർട്ടേഴ്സിലേക്കു മാറ്റി. ഹോസ്റ്റൽ കെട്ടിടം പിഡബ്ല്യുഡിയുടെ ആയതിനാൽ 2 ദിവസത്തിനുള്ളിൽ എഗ്രിമെന്റ് നടപടികൾ ,ക്ലീനിങ് എന്നിവ പൂർത്തിയാക്കുന്നതോടെ വിദ്യാർഥികളെ 9ന് ഹോസ്റ്റലിലേക്ക് മാറ്റുമെന്ന് പിടിഎ വൈസ് പ്രസിഡന്റ് ജോൺ മാത്യു പറഞ്ഞു. കോളജിലെ ഒന്ന്, രണ്ട് ബാച്ചുകളിൽ നിന്നായി 102 വിദ്യാർഥികളാണ് ഇതോടെ ഹോസ്റ്റലിലേക്ക് മാറുക. തീരെ ചെറിയ മുറികളിൽ ഓരോന്നിലും 14 –18 പേരാണ് താമസിക്കുന്നത്. ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല പഠനത്തെ പോലും ബാധിക്കുമെന്നായതോടെ ഹോസ്റ്റൽ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും പിടിഎയും സമരം നടത്തിയിരുന്നു.
News
Kerala News
ഇടുക്കി ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾക്ക് കിടപ്പാടമായി...
Kerala News
Published : December 06, 2025 03:43 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : December 06, 2025 03:43 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
സ്കൈ ഡൈനിങ് പ്രവർത്തിച്ചത് അനധികൃതമായി, പ്രവർത്തനം നിർമാണ നിരോധനമുള്ള സ്ഥലത്ത്; നടത്തിപ്പുകാർക്ക് എതിരെ കേസ്.
- Kerala News
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ
- Kerala News
2025 തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യുഡിഫ് തരംഗം. ഇടുക്കി യുഡിഫ് പിടിച്ചെടുത്തു. എൽ ഡി എഫ് തകർന്നടിഞ്ഞു.
- Kerala News
പ്രൊഫ. ഷീല സ്റ്റീഫൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
- Kerala News